Wednesday, November 30, 2011

സംവിധായകന്‍ രഞ്ജിത്തിനെ മലയാള സിനുമയില്‍ നിന്നും പുറത്താക്കും.

മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരള ജനതയ്ക്ക് വേണ്ടി സംസാരിച്ച രഞ്ജിത്തിനെ മലയാള സിനിമയില്‍നിന്നും പുറത്താക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ നടന്‍മാര്‍ തീരുമാനിച്ചു . രഞ്ജിത് മാപ്പ് പറയണം എന്നും തമിഴ്നാട്‌ മുഖ്യമന്ത്രി ജയലെളിതുടെ കാലുപിടിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു, കൂടാതെ തമിഴ്നാടിനെതിരെ കേരളം ഇനിയും സമരം ചെയ്താല്‍ താരങ്ങള്‍ കേരളം വിട്ടു തമിഴ്നാട്ടിലേക്ക് പോകുമെന്നും അവര്‍ ഭീഷണി മുഴക്കി. അങ്ങനെ വന്നാല്‍ മുല്ലപെരിയാര്‍ പോട്ടുന്നതിനെക്കല്‍ ഭീകരമായ അവസ്ഥ ഇവിടെ ഉണ്ടാകും എന്നും അവര്‍ പറഞ്ഞു . മുല്ലപെരിയാര്‍ പൊട്ടിയാല്‍ കേവലം മുപ്പതു ലക്ഷം മലയാളികള്‍ മാത്രമേ മരിക്കു ഉള്ളു എന്നും എന്നാല്‍ താരങ്ങള്‍ കേരളം വിട്ടാല്‍ കേരള ജനത ആകെ കരഞ്ഞു ചാകും എന്നും. ആ ഒരു അവസ്ഥ ഉണ്ടാകാതെ നോക്കേണ്ടത് ഗവര്‍മെന്റ് ആണെന്നും അവര്‍ പറഞ്ഞു. മുല്ലപെരിയാര്‍ പൊട്ടിയാല്‍ എനിക്ക് കോപ്പാണ് മോനെ ദിനശാ....... എന്ന് ഒരു നടന്‍ പറഞ്ഞപോള്‍ മറ്റൊരാള്‍ മുല്ലപ്പെരിയാര്‍ പഴയ മുല്ലപ്പെരിയാര്‍ ആണെന്നും പൊട്ടിയാല്‍ ബാപ്പ അടുത്ത വിമാനത്തില്‍ ചെന്നെക്ക് പോകുമെന്നും മറ്റൊരാള്‍. അടുത്ത കാലത്ത് ദേശിയ അവാര്‍ഡു കിട്ടിയ ഒരു നടന്‍ അഞ്ചു വര്ഷം മുമ്പ് തന്‍റെ നട്ടെല്ല് കേരളത്തില്‍ ഊരിവച്ചതാണ് എന്നും മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അത് ഒഴുകിപോകും എന്നും അത് എടുക്കാന്‍ താന്‍ എത്രയും പെട്ടന്ന് കേരളത്തിലേക്ക് പോകുവാണെന്നും. കേരളം തമിഴ് നാടിനു വെള്ളം കൊടുക്കാത്ത ഒരു അവസ്ഥ ഉണ്ടായാല്‍ താന്‍ ശക്തമായി പ്രതികരിക്കും എന്നും തമിഴ്നാട്ടില്‍ കുടിവെള്ളം എത്തിക്കാന്‍ ഫണ്ട് പിരിക്കാന്‍ വേണ്ടി താന്‍ "ആ ഡാമിന്റെ മകന്‍ അബു " എന്ന പേരില്‍ ഒരു സിനിമ തന്നെ നിര്‍മിക്കും എന്നും പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് വേണ്ടി നടന്ന സമരത്തില്‍ പങ്കെടുത്ത റീമ കല്ലുങ്കല്‍ , സുരേഷ് ഗോപി , തുടങ്ങിയവര്‍ക്കെതിരെ നടപടി എടുക്കുന്നതിനു വേണ്ടി ആലോചിക്കാന്‍ സംഘടനയുടെ നേതാക്കള്‍ ഇന്നു തമിഴ്നാട്‌ മുഖ്യ മന്ത്രിയെ അവരുടെ ഊട്ടിയിലെ ബംഗ്ലാവില്‍ പോയി കാണുമെന്നും. കേരളത്തിലെ വിവരമില്ലാത്ത കഴുതകളായ ജനത്തോടു മാപ്പ് കൊടുക്കണമെന്ന് അപേക്ഷിക്കും എന്നും . മലയാളികള്‍ കാണിക്കുന്ന വിവരക്കേടിനു പ്രായചിത്ത മായി മലയാള സിനുമയില്‍ വേലക്കാരന്റെ റോള് നല്ലരിതിയില്‍ അവതരിപ്പിക്കുന്ന സംഘടന പ്രസിഡന്റ്‌ ഊട്ടിയിലെ ജയലളിതുടെ ബംഗ്ലാവില്‍ രണ്ടു മാസം വേലക്കാരനായി ജോലി നോക്കും ഇന്നു അവര്‍ അറിയിച്ചു .

my web spo